തലവൂരമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്തർ
1496875
Monday, January 20, 2025 6:33 AM IST
പത്തനാപുരം: തലവൂരമ്മയുടെ സന്നിധിയിൽ ആത്മസമര്‍പ്പണത്തിന്റെ നിവേദ്യം നിറകലങ്ങളില്‍ അര്‍പ്പിച്ച് ആയിരങ്ങൾ. വ്രതശുദ്ധിയോടെ ഭക്തസഹസ്രങ്ങൾ പൊങ്കാല അര്‍പ്പിച്ചു. രാവിലെ ഏഴിന് ക്ഷേത്രം മേൽശാന്തി ജ്യോതിഷ് നമ്പൂതിരി അടുപ്പില്‍ അഗ്നി പകര്‍ന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി.
സമൂഹ പൊങ്കാലയുടെ ഉദ്ഘാടനം മന്ത്രിയും എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തി. തലവൂർ ദേവസ്വം പ്രസിഡന്റ് എസ്.കെ. ബിനുകുമാർ, മാനേജർ ടി. പ്രഭാകരൻ, ബി. സനിൽകുമാർ, ശശികുമാർ, ബാലചന്ദ്രൻ പിളള, രാധാകൃഷ്ണപിളള, ശരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.