എംസിഎ കർമ പദ്ധതികളുടെ ഉദ്ഘാടനം നടത്തി
1496870
Monday, January 20, 2025 6:33 AM IST
പുനലൂർ: ജില്ലാതല എംസിഎ കർമപദ്ധതിയുടെ ഉദ്ഘാടനം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു. ജില്ലാ വികാരി ഫാ. സി.സി. ജോൺ കർമപദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഫിലിപ്പ്, ഡയറക്ടർ വൈദിക ഉപദേഷ്ടാവ് ഫാ. ജോൺ മുണ്ടുവേലി, സെക്രട്ടറി ചാക്കോ, വൈസ് പ്രസിഡന്റ് വർഗീസ് പടിയംകുളം, ട്രഷറർ റജി പൊന്നാര, മിനി, ബിജു, സുനു എന്നിവർ പ്രസംഗിച്ചു.
12 മാസത്തെ കർമപദ്ധതികൾ നടപ്പാക്കും. ശ്രവണശേഷി കുറവുള്ള ഒന്പതുകാരനായ ബാലന്റെ ചികിത്സയ്ക്ക് 10 ലക്ഷം ചെലവഴിക്കാൻ തീരുമാനിച്ചു. ഓരോ മാസത്തിലും പുതിയ പദ്ധതികൾ നടപ്പാക്കും.
മാർച്ചിൽ നോമ്പുകാല ധ്യാനം, ഏപ്രിലിൽ അംഗത്വ വിതരണം, മെയിൽ സെമിനാറുകൾ, ജൂണിൽ പരിസ്ഥിതി ദിനം, ജൂലൈയിൽ മാർ ഇവാനിയോസ് ഡേ, സെമിനാറുകൾ, പദയാത്രകൾ എന്നിവയും നടക്കും.