അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ റൂബി ജൂബിലി സമാപനത്തിന് നാളെ തുടക്കം
1496512
Sunday, January 19, 2025 6:24 AM IST
അഞ്ചല്‍: അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ റൂബി ജൂബിലി സമാപന പരിപാടികള്‍ നാളെ ആരംഭിക്കും. 15 സെഷനുകളായി നടക്കുന്ന സെമിനാര്‍ പരമ്പരയില്‍ വ്യത്യസ്ത മേഖലകളിലുള്ള നാല്‍പ്പതോളം പ്രഗത്ഭര്‍ കുട്ടികളുമായി ആശയസംവാദം നടത്തും.
മത സൗഹാര്‍ദം, നേതൃത്വ പരിശീലനം, സാഹിത്യം, മാധ്യമം, ലഹരി മരുന്നിന്റെ ദുരുപയോഗം, സിനിമാ മേഖല, ജീവിത വിജയ വഴികള്‍, ഇന്ത്യ എന്ന ആഗോള ശക്തി, കാരുണ്യത്തിന്റെ വഴികള്‍, വികസനം, കാലാവസ്ഥാ വ്യതിയാനം, ലോക സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്മാന് പ്രഫ. പി.ജെ. കുര്യന്, മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്, ഐ.ബി. സതീഷ് എംഎല്‍എ, മുന്‍ എംഎല്‍എ. കെ.എസ്. ശബരീനാഥന്, മുന്‍ ഡിജിപി വിന്‍സന്‍ എം. പോള്‍, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഗോപകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, ചലച്ചിത്ര സംവിധായകരായ മധുപാലല്‍, വിധു വിന്‍സന്റ്, ജി.ആര്. ഇന്ദുഗോപന്, മാധ്യമ പ്രവര്‍ത്തകരായ സണ്ണിക്കുട്ടി ഏബ്രഹാം, വിനു വി. ജോണ്‍, ബോബി ഏബ്രഹാം, ജയചന്ദ്രന് ഇലങ്കത്ത്, രാജീവ് ദേവരാജ്, കൊല്ലം റൂറല്‍ എസ്.പി. കെ.എം. സാബു മാത്യു, കാര്യവട്ടം കാമ്പസ് ഡയറക്ടര്‍ ഡോ. സി.എ. ജോസ് കുട്ടി, മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോസമ്മ ഫിലിപ്പ്, മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ. തോമസ് കുട്ടി, റൂബിള്‍ രാജ്, ഏബ്രഹാം കരിക്കം, ദക്ഷിണ റെയില്‍വേ പേഴ്സണല്‍ മാനേജര്‍ ഡോ. ലിപിന്‍ രാജ്, ദുരന്ത നിവാരണ വിദഗ്ധന്‍ ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, നിസാമുദീന്‍, സാഹിത്യ രംഗത്തുനിന്ന് അനീഷ് കെ. അയിലറ, റെനി ആന്റണി, കോട്ടുക്കല്‍ തുളസി, സമൂഹിക പ്രവര്‍ത്തകരായ പുനലൂര്‍ സോമരാജന്, കലയപുരം ജോസ്, ഫാ. ജോര്‍ജ് ജോഷ്വാ കന്നിലേത്ത്, ജോണ്സണ് ഇടയാറന്മുള, ഡോ. ജോളി കെ. ജയിംസ്, ജ്യോതി വിജയകുമാര്‍, മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ. ബിനു കണ്ണന്താനം എന്നിവര്‍ കുട്ടികളുമായി സംവദിക്കും.
28 ന് രാവിലെ 10 ന് സ്കൂള്‍ സ്ഥാപകന്‍ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണാര്‍ത്ഥം നടക്കുന്ന സമ്മേളനത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പ്രഭാഷണം നടത്തും. 20, 21 തീയതികളില്‍ കുട്ടികളുടെ ചലച്ചിത്ര മേളയും, 22 ന് ഇന്റര്‍ സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പും, 23 ന് ഇന്റര്‍സ്കൂള്‍ ഡിബേറ്റ് മത്സരവും നടക്കും.
29 ന് നടക്കുന്ന സയന്‍സ് എക്സിബിഷനില്‍ ഐഎസ്ആര്‍ഒ അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെയും കുട്ടികളുടെയും പവലിയനുകള്‍ ഉണ്ടാകും. 25 ന് സ്കൂളിലെ മുന്‍ സ്റ്റാഫ് അംഗങ്ങളുടെ സംഗമം നടക്കും. 27, 28 തീയതികളില്‍ പുസ്തക പ്രദര്‍ശനവും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേളയും നടക്കും. 29 ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മലഭ്കര സഭാധ്യക്ഷൻ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, എന്‍.കെ. പ്രേമചന്ദ്രന് എംപി, പി.എസ്. സുപാല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. സെമിനാറുകളില്‍ രക്ഷകര്‍ത്താക്കള്‍ക്കും മറ്റ് താല്പര്യമുളളവര്ക്കും പങ്കെടുക്കാവുന്നതാണ്.