അനുസ്മരണയോഗവും സൗജന്യ മെഡിക്കൽ ക്യാന്പും ഇന്ന്
1496331
Saturday, January 18, 2025 6:21 AM IST
പട്ടാഴി : ഡോ. കൃഷ്ണാനന്ദ് അനുസ്മരണ യോഗവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും ഇന്ന് നടക്കും. രാവിലെ ഒന്പതിന് പന്തപ്ലാവ് വിവി എൽപി സ്കൂളിൽ നടക്കുന്ന ക്യാമ്പ് മന്ത്രി കെ.ബി .ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.അശോകൻ അധ്യക്ഷത വഹിക്കും.
ജില്ലാപഞ്ചായത്തംഗംഅനന്ദുപിളള,ഡോ.അരുൺപോൾ, ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണൻ,ആർ.ചന്ദ്രശേഖരൻപിളള,ജി.സുരേഷ് ബാബു,സി.ഡി.സുരേഷ്, കവിയും മാധ്യമ പ്രവർത്തകനുമായ അനിൽ പന്തപ്ലാവ്, റെജിമോൻ കെ .ജേക്കബ്, ഡോ.വിഷ്ണുമോഹൻ, ഡോ. അഹല്യ തുടങ്ങിയവർ പ്രസംഗിക്കും.
സാജന്യ ബോൺ ഡെൻസിറ്റി ടെസ്റ്റ്, പ്രമേഹ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന എന്നിവയും ഉണ്ടാകും . വാതരോഗങ്ങൾ, കഴുത്തുവേദന, നടുവേദന,സൈനസൈറ്റിസ്, സ്ത്രീ രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സകളുമുണ്ടാകും.