മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കണം
1496328
Saturday, January 18, 2025 6:21 AM IST
ചാത്തന്നൂർ: മണിയാർ ജലവൈദ്യുത പദ്ധതി കെ എസ് ഇ ബി ഏറ്റെടുക്കണമെന്നും സ്ഥാപനത്തെയും, ഉപഭോക്താക്കളെയും സംരക്ഷിക്കണമെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ( എ ഐ ടി യു സി ) സംസ്ഥാന പ്രസിഡന്റ് എം.പി. ഗോപകുമാർ അഭിപ്രായപ്പെട്ടു. ചാത്തന്നൂർഡിവിഷൻജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ വിവിധ തസ്തികകളിലായി 9835 പേരുടെ ഒഴിവാണ് വൈദ്യുതി ബോർഡിൽ ഉള്ളത്. ഇത് പൂർണമായും നികത്തണമെന്നും,ആശ്രിത നിയമനങ്ങൾ വേഗത്തിലാക്കണമെന്നും,വർക്കറുടെ പ്രമോഷൻ ഉടൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിനുമോന്റെ അധ്യക്ഷതയിൽ കൂടിയജനറൽബോഡിയിൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.അശ്വതി, ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ,എ ഐ ടി യു സി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗം മധു, സുരേഷ് കുമാർ,വിനോദ്എന്നിവർ പ്രസംഗിച്ചു.
ഡിവിഷൻ സെക്രട്ടറിയായി ബി.കിഷോർ കുമാറിനേയും പ്രസിഡന്റായി രാജേഷിനെയും തെരഞ്ഞെടുത്തു.