സഹോദരിമാർ ഒരേ ദിവസം മരിച്ചു
1496374
Saturday, January 18, 2025 10:10 PM IST
ചവറ: സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. പന്മന കണ്ണന് കുളങ്ങര നെറ്റിയാട് ഞെട്ടറക്കിഴക്കതില് (കോട്ടൂര്‍) ആമിന (69), സൈനബ (48) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ആമിന മരിച്ചു. ഇതറിഞ്ഞ അനുജത്തി സൈനബ കുഴഞ്ഞ് വീഴുകായിരുന്നു.
ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും ഉച്ചകഴിഞ്ഞ് സൈനബയും അന്തരിച്ചു. ആമിനയുടെ ഭര്‍ത്താവ് അലിക്കുട്ടി. മക്കള്‍ അന്‍സീറ,ഹസീന,ഹന്‍സീന.മരുമക്കള്‍ : ഹമീദ്. അയൂബ്,ഷാജഹാന്. സൈനബയുടെ മക്കള്‍ മുഹമ്മദ് ഷാ,ഫിദാ ഫാത്തിമ .