ദുരന്ത മുന്നറിയിപ്പ്: സൈറണുകളുടെ പരീക്ഷണം 21 ന്
1496519
Sunday, January 19, 2025 6:24 AM IST
കൊല്ലം: ദുരന്തമുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം 21 വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇതിന്റെ ഭാഗമായി ജില്ലയില്‍ വാളത്തുങ്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുരീപ്പുഴ ഗവ. യുപി സ്കൂള്‍, വെള്ളിമണ്‍ ഗവ. യുപി സ്കൂള്‍, കുളത്തൂപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഴീക്കല്‍ ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സൈറണുകള്‍ ഈ സമയത്ത് പ്രവര്‍ത്തിക്കും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.