ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1496515
Sunday, January 19, 2025 6:24 AM IST
ചാത്തന്നൂർ: സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ നേതൃത്വത്തിൽ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം സ്കൂളുകളിൽ നടപ്പാക്കുന്ന ഉച്ച ഭക്ഷണ പദ്ധതിയെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചാത്തന്നൂർ, വെളിയം വിദ്യാഭാസ ഉപജില്ലകളിലെ സ്കുളുകളിലെ പ്രധ്യാന അധ്യാപകർക്കും ഉച്ച ഭക്ഷണ ചുമതലയുള്ള അധ്യാപകർക്കുമായാണ് ക്ലാസ് നടത്തിയത്. ചാത്തന്നൂർ
സെന്റ് ജോർജ് യുപിഎസിൽ നടന്ന പരിപാടി ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. സബിദാ ബീഗം ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു.
നൂൺ മീൽ സൂപ്രണ്ട് മനു. വി. കുറുപ്പ് അധ്യക്ഷത വഹിച്ചു. നൂൺ മീൽ സൂപ്പർ വൈസർ റോസ് വിഷ്, ആദർശ്, പ്രതിഭ, ജീവനക്കാരായ ജോസ്, ഗോകുൽ, മനു, സിബിൻ, ലിസ, സൂര്യ, ചാത്തന്നൂർ നൂൺ മീൽ ഓഫീസർ ഹേമാറാണി, വെളിയം നൂൺ മീൽ ഓഫീസർ മിനിമോൾ എന്നിവർ പ്രസംഗിച്ചു.