കുണ്ടറ വിളംബരം രാജ്യത്തെ പ്രഥമ സ്വാതന്ത്ര്യ സമരം : പ്രേമചന്ദ്രൻ എംപി
1496330
Saturday, January 18, 2025 6:21 AM IST
കുണ്ടറ: ഒന്നാം സ്വാതന്ത്ര്യ സമരത്തിന് 48 വർഷം മുമ്പ് വേലുത്തമ്പി ദളവ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായി നടത്തിയ കുണ്ടറ വിളംബരത്തെ രാജ്യത്തെ പ്രഥമ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കാമെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി.കുണ്ടറ ഇളമ്പള്ളൂരിലെ വേലുത്തമ്പി ദളവ സ്മാരകത്തിൽ കുണ്ടറ വിളംബരം ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രൻ.
പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു.വേലുത്തമ്പി ദളവ ഫൗണ്ടേഷൻ സെക്രട്ടറി കുണ്ടറ ജി. ഗോപിനാഥ്, ഇളമ്പള്ളൂർ ദേവസ്വം കൺവീനർ ശങ്കരനാരായണൻ, എസ് എൻ എസ് എം എച്ച്എസ്എസ് പ്രിൻസിപ്പാൾ അനിൽകുമാർ, സ്കൂൾ മാനേജർ സി .ആർ. രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.