ബസിനടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു
1496699
Sunday, January 19, 2025 11:49 PM IST
കൊട്ടാരക്കര: കുന്നിക്കോട് ഉണ്ടായ ഇരുചക്രവാഹന അപകടത്തിൽ യുവാവ് മരിച്ചു. വിളക്കുടി ഇളമ്പൽ കവലയിൽ വലിയ കരിക്കത്തിൽ ബിജിൻ കെ. പൊന്നച്ചൻ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കുന്നിക്കോട് വച്ചായിരുന്നു അപകടം. മേലിലയിൽനിന്നു കുന്നിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്ക് എതിരേവന്ന ടൂറിസ്റ്റ് ബസിൽ ഇടിച്ച് അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം ബിജിന്റെ മുകളിലൂടെ കയറിയിറങ്ങി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുന്നിക്കോട് പോലീസ് കേസെടുത്തു.