കാതോലിക്കാ ബാവ അനുസ്മരണവും കർമപദ്ധതി ഉദ്ഘാടനവും നാളെ
1496324
Saturday, January 18, 2025 6:21 AM IST
കൊട്ടാരക്കര മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ ആർച്ച് ബിഷപും കാതോ ലിക്കാ ബാവയുമായിരുന്ന സിറിൽ ബസേലിയോസ് കാതോലിക്കാ ബാവയുടെ 18ാം ഓർമപ്പെരുന്നാളും കർമ പദ്ധതി ഉദ്ഘാടനവും എം സി എ തിരുവനന്തപുരം മേജർ അതിരൂപതയുടെ നേതൃത്വത്തിൽ നാളെ നടക്കും.
ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടാരക്കര വൈദിക ജില്ലയിലെ കിഴക്കേതെരുവ് ഹോളി ട്രിനിറ്റി മലങ്കര സുറിയാനി കത്താേലിക്ക ദൈവാലയത്തിൽ തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ.തോമസ് മോർ കുറിലോസ് നിർവഹിക്കും.
തുടർന്ന് അഡ്വ.വി.വി. ജോസ് കല്ലടയുടെ നേതൃത്വത്തിൽ ധന്യൻ മോർ ഈവാനിയോസ് എന്ന കഥാപ്രസംഗവും അരങ്ങേറുമെന്ന് മേജർ അതിഭദ്രാസന സമിതിക്കുവേണ്ടി വൈദിക ഉപദേഷ്ടാവ് എംസിഎ ഗീവർഗീസ് നെടിയത്ത് റന്പാൻ, റജിമോൻ വർഗീസ്, രാജ ുമോൻ ഏഴംകുളം, അരശുംമൂട് ജോൺ, ഫാ.ജോൺസൻ പള്ളിപടിഞ്ഞാറ്റതിൽ, ജോൺ വർഗീസ്, ജി.അജേഷ്, ടി.എം. മാത്യുകുട്ടി എന്നിവർ അറിയിച്ചു.