കാൽ നഷ്ടപ്പെട്ട വ്യക്തിക്ക് കൃത്രിമക്കാൽ നൽകി
1496863
Monday, January 20, 2025 6:23 AM IST
കൊട്ടാരക്കര: നെല്ലിക്കുന്ന് ഉണ്ടായ അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട കാക്കത്താനം സ്വദേശി നിതിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫണ്ടിൽ നിന്ന് നാലര ലക്ഷം രൂപ ഉപയോഗിച്ച് കൃത്രിമക്കാൽ നൽകി.
യുഡിഎഫ് കൊട്ടാരക്കര നിയോജക മണ്ഡലം ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി കൃത്രിമക്കാൽ നിതിന് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, ബി. പ്രദീപ്കുമാർ, യുഡിഎഫ് ചെയർമാൻ സാംസൻ വാളകം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മംഗലത്ത്, നെല്ലിക്കുന്നം സുലോചന, സോമശേഖരൻപിള്ള, വിജയൻ ഉണ്ണിത്താൻ, യോഹന്നാൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.