തുയ്യം സെന്റ് സെബാസ്റ്റ്യൻ പള്ളി തിരുനാളിന് കൊടിയേറി
1496869
Monday, January 20, 2025 6:33 AM IST
കൊല്ലം: തീർഥാടന കേന്ദ്രമായ തുയ്യം സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ പാദുകാവൽ തിരുനാളിന് ഇടവക വികാരി ഫാ. ലെജു ഐസക്ക് കൊടിയേറ്റി. കൊല്ലം ബോട്ട് ജെട്ടി കുരിശടിയിൽ നിന്ന് ആരംഭിച്ച വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം തുയ്യം ദേവാലയത്തിൽ എത്തിച്ചേർന്നു. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 5.45 നും 6.30 നും ദിവ്യബലി.
ഇന്ന് വൈകുന്നേരം 4.30 ന് ജപമാല, ലിറ്റിനി, ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം. ഫാ. സൈജു സൈമൺ കാർമികനാകും. നാളെ വൈകുന്നേരം 4.30 ന് ജപമാല ലിറ്റിനി, ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം ഫാ. മാക്സ് വെൽജോസഫ് കാർമികനാകും. 22 ന് ദിവ്യബലിക്ക് ഫാ.ജോബിൻ ജോസഫും 23 ന് ഫാ. ജെസ്മോനും കാർമികരാകും.
24 ന് രാവിലെ ഒൻപതു മുതൽ ഒന്ന് വരെ കുമ്പസാരം, മധ്യസ്ഥ പ്രാർഥന, ദിവ്യകാരുണ്യ ആരാധന, രോഗികൾക്കുള്ളആശീർവാദം, നൊവേന എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 12 ന് ദിവ്യബലി. വൈകുന്നേരം 4.30 ന് ജപമാല ലിറ്റിനി, അഞ്ചിന് ദിവ്യബലി ദിവ്യകാരുണ്യ ആശീർവാദം ഫാ. സെബാസ്റ്റ്യൻ ജോസഫ് കാർമികത്വം വഹിക്കും.
25 ന് വൈകുന്നേരം 4.30-ന് ജപമാല, ലിറ്റിനി, ആഘോഷമായ വേസ്പര. ബിഷപ് ബൻസിഗർ ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ഫിൽസൺ ഫ്രാൻസീസ് മുഖ്യകാർമികനാകും. ഫാ. അഖിൽ വചന പ്രഘോഷണം നടത്തും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷിണം. 26 ന് തിരുനാൾ സമൂഹദിവ്യബലി.
രാവിലെ 5. 45ന് ദിവ്യബലി,10 ന് തിരുനാൾ സമൂഹ ദിവ്യബലി ഫാ. നിധിൻ ഫ്രാൻസീസ് മുഖ്യകാർമികനാകും. വചന പ്രഘോഷണം ഫാ. ആബേൽ ഒസിഡി, ദിവ്യകാരുണ്യ പ്രദക്ഷിണം വൈകുന്നേരം അഞ്ചിന് ഫാ. ലെജു ഐസക്ക് കാർമികനാകും. തുടർന്ന് കൊടിയിറക്ക്.