ശാസ്ത്ര സാങ്കേതിക പ്രോജക്ടുകളുടെ പ്രദർശനവും മത്സരവും നടത്തി
1496525
Sunday, January 19, 2025 6:32 AM IST
കൊട്ടിയം: പള്ളിമുക്ക് യൂനുസ് കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായുള്ള ശാസ്ത്ര സാങ്കേതിക പ്രോജക്ടുകളുടെ മത്സരവും പ്രദർശനവും നടത്തി. കോളേജ് ട്രസ്റ്റ് ചെയർമാൻ ഷാജഹാൻ യൂനുസ് ഉദ്ഘാടനവും, പ്രദർശനത്തിൽ മികവ് പുലർത്തിയ ഹൈസ്കൂൾ, പ്ലസ് ടു തല വിദ്യാർഥികൾക്കായുള്ള സമ്മാനദാനവും നടത്തി.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. രാഗ്, വൈസ് പ്രിൻസിപ്പൽ പ്രഫ. രാജീവ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രഫ. ഷാനിർ, കോളജ് സിഇഒ സായാൻ നൗഷാദ് മറ്റ് ഡിപ്പാർട്ടമെന്റ് മേധാവികൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.