ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂ​ർ, മാ​രാ​രി​ത്തോ​ട്ടം സ്വ​ദേ​ശി​നി​യു​ടെ 10 ല​ക്ഷം രൂ​പ​യോ​ളം സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ ക​വ​ര്‍​ന്ന പ്ര​തി​യെ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി. ജാം​താ​ര ജി​ല്ല​യി​ലെ ക​ര്‍​മ താ​ര്‍ സ്വ​ദേ​ശി​യാ​യ അ​ക്ത​ര്‍ അ​ന്‍​സാ​രി​യാ​ണ് (27) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 13 ദി​വ​സ​ത്തോ​ളം നീ​ണ്ട തീ​വ്ര പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ന്‍ പെ​യ്മെ​ന്‍റ് ന​ട​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ ഗൂ​ഗി​ളി​ല്‍ തെ​ര​ഞ്ഞ് ക​ണ്ടെ​ത്തി​യ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​താ​ണ് മാ​രാ​രി​തോ​ട്ടം സ്വ​ദേ​ശി​ക്ക് വി​ന​യാ​യ​ത്.

പ്ര​തി ഉ​ള്‍​പ്പെ​ട്ട ത​ട്ടി​പ്പ് സം​ഘം ന​ല്‍​കി​യി​രു​ന്ന വ്യാ​ജ ന​മ്പ​റി​ലാ​ണ് വി​ളി എ​ത്തി​യ​ത്. സ​ഹാ​യി​ക്കാ​മെ​ന്ന വ്യാ​ജേ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ശേ​ഷം ച​തി​ക്കു​ക​യാ​യി​രു​ന്നു. ടെ​ലി മാ​ര്‍​ക്ക​റ്റിം​ഗ് കോ​ളി​ലൂ​ടെ വ്യ​ക്തി​ക​ളെ വ​ല​യി​ലാ​ക്കി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ അ​ക്ത​ര്‍ അ​ന്‍​സാ​രി.

ബം​ഗാ​ള്‍, ജാ​ര്‍​ഖ​ണ്ഡ് ഒ​ഡീ​ഷ, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഗ്രാ​മീ​ണ​രു​ടെ പേ​രി​ല്‍ സി​മ്മു​ക​ള്‍ വാ​ങ്ങി ത​ട്ടി​പ്പു​കാ​ര്‍​ക്ക് 600, 700 രൂ​പ​യ്ക്ക് വി​ല്‍​ക്കു​ന്ന​വ​ര്‍, വ്യാ​ജ ആ​പ്പു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​വ​ര്‍, കോ​ള്‍ സെ​ന്‍റ​ര്‍ ന​ട​ത്തി ഇ​ര​ക​ളെ വ​ല​യി​ല്‍ ആ​ക്കു​ന്ന​വ​ര്‍, ഇ​ങ്ങ​നെ ഇ​ര​യാ​കു​ന്ന​വ​രു​ടെ യൂ​സ​ര്‍ നെ​യിം പാ​സ് വേ​ര്‍​ഡ് എ​ന്നി​വ കൈ​ക്ക​ലാ​ക്കു​ന്ന​വ​ര്‍, ഇ​വ ഉ​പ​യോ​ഗി​ച്ച് പ​ണം മു​മ്പ് വാ​ങ്ങി​യ അ​ക്കൗ​ണ്ട് വ​ഴി പി​ന്‍​വ​ലി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍ എ​ന്നി​ങ്ങ​നെ 15 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജാ​മ്താ​രാ ജി​ല്ല​യി​ലെ ക​ര്‍​മ താ​ര്‍ മോ​ഹ​ന്‍​പൂ​ര്‍ ഗ്രാ​മ​ത്തി​ലെ പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം സൈ​ബ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രാ​ണെ​ന്ന വി​വ​ര​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​നാ​യ​ത്.

പ്ര​തി​യി​ലേ​ക്ക് എ​ത്താ​നു​ള്ള നേ​രി​ട്ടു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലാ​തി​രി​ക്കെ ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷം പ്ര​തി ഉ​പേ​ക്ഷി​ച്ച ഒ​രു സിം ​കാ​ര്‍​ഡി​ന്‍റെ സ്വി​ച്ച് ഓ​ഫ് ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ​വും കു​റ്റ​മ​റ്റ​തു​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ന് പ്ര​തി​യി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്.

പ്ര​തി​യു​ടെ ഗ്രാ​മ​ത്തി​ലേ​ക്ക് സം​ശ​യാ​സ്പ​ദ​മാ​യി പു​റ​ത്ത് നി​ന്ന് ആ​രു വ​ന്നാ​ലും വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ഗ്രാ​മ​ത്തി​ല്‍ ക​ട​ന്ന് പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക ദു​ഷ്ക​ര​മാ​യി​രു​ന്നു. ഇ​ത് മ​ന​സി​ലാ​ക്കി​യ അ​ന്വേ​ഷ​ണ സം​ഘം ദി​വ​സ​ങ്ങ​ളോ​ളം അ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച ശേ​ഷം പു​ല​ര്‍​ച്ചെ അ​തി​സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ട്ടി​പ്പ് സം​ഘ​ത്തി​ന് വെ​ബ്സൈ​റ്റ് നി​ർ​മി​ച്ചു ന​ല്‍​കി​യ ജാ​ര്‍​ഖ​ണ്ഡ് റാ​ഞ്ചി സ്വ​ദേ​ശി​യാ​യ ആ​ശി​ഷ് കു​മാ​ര്‍, സം​ഘ​ത്ത​ല​വ​നും ബം​ഗാ​ള്‍ സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ഹ​ര്‍​ഷാ​ദ്, വ്യാ​ജ സി​മ്മു​ക​ള്‍, വ്യാ​ജ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ ബ​ബ്ലു എ​ന്നി​വ​രെ​യും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ ജാ​ര്‍​ഖ​ണ്ഡി​ന് പു​റ​ത്ത് എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ത​ട്ടി​പ്പ് സം​ഘ​ത്തെ സ​ഹാ​യി​ക്കു​ന്ന സ​ല്‍​മാ​നെ​യും ഇ​യാ​ളു​ടെ സ​ഹാ​യി​ക​ളേ​യും തി​രി​ച്ച​റി​ഞ്ഞു.

ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം കൃ​ത്യ​മാ​യി വീ​തി​ച്ച് ന​ല്‍​കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഇ​ത് കൂ​ടാ​തെ ഇ​ങ്ങ​നെ കി​ട്ടു​ന്ന പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ക​ണ്ടു​പി​ടി​ക്കാ​തി​രി​ക്കാ​ൻ ഗ്രാ​മീ​ണ​രു​ടെ പേ​രി​ല്‍ എ​ന്‍​എ​സ്ഡി​എ​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ പ​ണം കൈ​മാ​റ്റം ചെ​യ്തി​രു​ന്ന​ത്.