കൊ​ല്ലം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും സം​യു​ക്ത​മാ​യി ആ​യൂ​ര്‍ മാ​ര്‍​ത്തോ​മ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ 'പ്ര​യു​ക്തി '- 2025 തൊ​ഴി​ല്‍ മേ​ള​യി​ല്‍ 276 പേ​ര്‍​ക്ക് നി​യ​മ​നം ല​ഭി​ച്ചു. 292 പേ​ര്‍ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു.

തൊ​ഴി​ല്‍​മേ​ള മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ല്‍ ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം നേ​ടി സ്വ​ന്ത​മാ​യി തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ പ്രാ​പ്ത​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

2022-23 വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും വി​വി​ധ വ​കു​പ്പു​ക​ള്‍ ഒ​രു​മി​ച്ചു​നി​ന്ന​പ്പോ​ള്‍ 1,40,000 ആ​രം​ഭി​ക്കാ​നാ​യി.

ഇ​തി​ല്‍ 32,000 വും ​വ​നി​ത​ക​ള്‍​ക്ക് മാ​ത്ര​മാ​യി തു​ട​ങ്ങി​യ​താ​ണ്. ഓ​രോ ജി​ല്ല​ക​ളി​ലും തൊ​ഴി​ല്‍ ര​ഹി​ത​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​നും ബാ​ങ്കു​ക​ളു​മാ​യും മ​റ്റും ച​ര്‍​ച്ച ചെ​യ്ത് ഏ​റ്റ​വും കു​റ​ഞ്ഞ പ​ലി​ശ​യി​ല്‍ വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​യി. ഇ​തോ​ടെ സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​തി​പ്പു​ണ്ടാ​യ​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​രാ​മെ​ഡി​ക്ക​ല്‍, ഓ​ട്ടോ മൊ​ബൈ​ല്‍, ഫി​നാ​ന്‍​സ്, മാ​ര്‍​ക്ക​റ്റിം​ഗ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള 23 ക​മ്പ​നി​ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്തു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഐ​ടി​ഐ, ഡി​പ്ലോ​മ, ബി​ടെ​ക്, ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍, എം​ബി​എ, എം​സി​എ, യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കാ​യി 1500 ല്‍ ​അ​ധി​കം ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ മേ​ള​യി​ല്‍ വി​വി​ധ ക​മ്പ​നി​ക​ളി​ലാ​യി 1934 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ല്‍ ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​ദ്യാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ജി. ​ദീ​പു, ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സു​നി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷാ ബോ​സ്, മാ​ര്‍​ത്തോ​മ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ര്‍ ഡോ. ​സൈ​മ​ണ്‍ ജോ​ര്‍​ജ്, ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ വൊ​ക്കേ​ഷ​ണ​ല്‍ ഗൈ​ഡ​ന്‍​സ് ഓ​ഫീ​സ​ര്‍ വി.​എ​സ്. ബൈ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.