പോർട്ടബിൾ പ്ലാനറ്റേറിയം കൗതുകമായി
1496864
Monday, January 20, 2025 6:23 AM IST
ചവറ: കുട്ടികളിൽ ബഹിരാകാശ രംഗത്തെപ്പറ്റി കൂടുതൽ അറിവ് നൽകുന്നതിനും അഭിരുചി വളർത്തുന്നതിനും വേണ്ടി കൊട്ടുകാട് ഖാദിസിയ്യ അൽഅമീൻ പബ്ലിക് സ്കൂളിൽ ഒരുക്കിയ പോർട്ടബിൾ പ്ലാനറ്റേറിയം കൗതുകമായി.
ചന്ദ്രയാൻ അടക്കം ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെപ്പറ്റിയും സൗരയൂഥം, ഗ്രഹങ്ങൾ, സൂര്യൻ, ഭൂമി, നക്ഷത്രങ്ങൾ, റോക്കറ്റുകൾ, ഉപഗ്രഹങ്ങളുടെ വിക്ഷേപണം എന്നിവയെ കൂടുതൽ അടുത്ത് കാണാനും അറിയാനും പ്രദർശനത്തിലൂടെ കുട്ടികൾക്ക് അവസരം ലഭിച്ചു.
തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിസ്റ്ററി ഡൂമ്സിന്റെ സഹകരണത്തോടെയാണ് സ്കൂളിൽ പ്ലാനിറ്റോറിയം സജ്ജമാക്കിയത്.
സ്കൂളിൽ നടത്തുന്ന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയോടനുബന്ധിച്ചാണ് പ്രദർശനം ഒരുക്കിയത്.സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ നിസാർ കൊട്ടുകാട് അധ്യക്ഷനായി. പ്രിൻസിപ്പൽ മുഹമ്മദ് റാഷിദ്, മാനേജ്മെന്റ്അംഗങ്ങളായ ഷാജഹാൻ, ശംസാദ് എന്നിവർ പ്രസംഗിച്ചു.