ക്രിസ്ത്യൻ ഫെലോഷിപ്പ് അഷ്ടദിന പ്രാർഥനകൾക്ക് തുടക്കമായി
1496872
Monday, January 20, 2025 6:33 AM IST
കൊല്ലം: കൊല്ലം എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ ഐക്യത്തിനായുള്ള അഷ്ടദിന പ്രാർഥനയ്ക്കു ഇന്നലെ വെകുന്നേരം തോപ്പ് സെന്റ് സ്റ്റീഫൻ പള്ളിയിൽ തുടക്കമായി.
തോപ്പ് ഇടവക പള്ളിയിൽ ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവാന്നിയോസ് അധ്യക്ഷത വഹിച്ചു. അഷ്ടദിന പ്രാർഥനാവാരത്തിന്റെ ഉദ്ഘാടനം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
ജോസഫ് മാർ ദിവാന്നിയോസ് അധ്യക്ഷത വഹിച്ചു. മാർത്തോമ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ ബിഷപ് ഐസക്ക് മാർ ഫിലക്സിനോസ് പ്രസംഗിച്ചു. തോപ്പ് ഇടവക വികാരി ഫാ. വർഗീസ് പൈനാടത്ത് എക്യുമെനിക്കൽ പ്രാർഥനകൾക്ക് മുഖ്യകാർമികനായി.
റവ. ഡോ. ബൈജു ജൂലിയാൻ, റവ. ഡോ. അഭിലാഷ് ഗ്രിഗറി, റവ. ഡോ. റെനു ജോൺ, റവ. നൈനാൻ വർഗീസ്, റവ. ഡോ. ജി. വർഗീസ്, റവ. ഫിലിപ്പ് തരകൻ, റവ. ജിജി മാത്യു, റവ. ജോസ് ജോർജ്, ജേക്കബ് ഈശോ, മാർഷൽ ഫ്രാങ്ക്, പി.ഒ. സണ്ണി, എ.ജെ. ഡിക്രൂസ്, അനിൽ ജോസ്, സാജു കുരിശിങ്കൽ, അഡ്വ. ഇ. എമേഴ്സൺ, മനോജ് വർഗീസ്, തോമസ് ഡേവിഡ്, ഫ്രഡിനാന്റ് ഗോമസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് ഓർത്തഡോക്സ് സഭ കൊല്ലം കത്തീഡ്രൽ പള്ളിയിൽ ശിബി പീറ്റർ മുഖ്യ പ്രഭാഷണം നടത്തും.