അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് വിജയിപ്പിക്കണം: കെപിഎസ്ടിഎ
1496529
Sunday, January 19, 2025 6:32 AM IST
കൊട്ടാരക്കര: അധ്യാപകരും സർക്കാർ ജീവനക്കാരും 22 ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരും തയാറാകണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു.കെപിഎസ് ടിഎ കൊട്ടാരക്കര ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ടി.ജെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, ഉപജില്ലാ സെക്രട്ടറി ബെന്നി പോൾ, ജി. ഗോപകുമാർ. രഞ്ജിത്, പ്രവീൺ, രാജേഷ്, ഷാജിമോൻ, ജയ ജോൺ, ക്രിസ്റ്റി അലക്സാണ്ടർ. രാജേഷ്, ബിനു, ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് പ്രത്യേക ശമ്പള സ്കെയിൽ അനുവദിക്കുക, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥിരം അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.