അമലി ബിജുവിന്റെ പുസ്തക പ്രകാശനം
1496520
Sunday, January 19, 2025 6:24 AM IST
കൊല്ലം: തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ കുമാരി അമലി ബിജു രചിച്ച കവിതാ സമാഹാരം ഓഹ് ഡാർലിംഗ് മൂൺ 20 ന് രാവിലെ 10 ന് സ്കൂൾ അങ്കണത്തിൽ പ്രകാശനം ചെയ്യും.
സൈകതം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ. സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മേജർ രവി പുസ്തക പ്രകാശനം നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ലീന പുസ്തകം സ്വീകരിക്കും. വെസ്റ്റ് കൊല്ലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷൈനി മാർട്ടിൻ ജോൺ പുസ്തകം പരിചയപ്പെടുത്തും.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നൗഷാദ്, എസിപി സുമേഷ്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അസിസന്റ് പ്രഫ. ഡോ. നൗഫൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകുമെന്ന് പത്ര സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ജയശ്രീ, ബിജു കണ്ണങ്കര, അമലി ബിജു, പന്മന മഞ്ജേഷ് എന്നിവർ അറിയിച്ചു.