വീട്ടിൽനിന്ന് പമ്പ് സെറ്റ് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
1496329
Saturday, January 18, 2025 6:21 AM IST
കുണ്ടറ : വീടുകളിൽ നിന്ന് പമ്പ് മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കോളശേരി വയലിൽ പുത്തൻവീട്ടിൽ അനീർ (27) പെരിനാട് കുഴിയം പറങ്കിമാം വിള വീട്ടിൽ ആദർശ് (28 )എന്നിവരാണ് പിടിയിലായത്. പെരിനാട് വെള്ളിമൺ വിഷ്ണുശ്രീ വീട്ടിൽ സജൻലാലിന്റെ നിർമാണത്തിലിരിക്കുന്ന പുതിയ വീടിന്റെ കിണറ്റിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റും കേബിളും മോഷ്ടിച്ചു എന്ന പരാതിയിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ 12ന് നിർമാണ ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ നോക്കിയപ്പോഴാണ് പമ്പ് സെറ്റ് മോഷണം പോയതായി കണ്ടത്. കുണ്ടറ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പിടി കൂടിയത്.
കുണ്ടറ പോലീസ് സ്റ്റേഷൻ എസ് എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ പി .കെ. പ്രദീപ്, അംബ്രിഷ്, നിക്സൺ, നന്ദകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.