വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1496129
Friday, January 17, 2025 11:17 PM IST
പരവൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ഇടവപുല്ലാനിക്കോട് പാലവിള വീട്ടിൽ ഷാഹുൽ ഹമീദ് (58) ആണ് മരിച്ചത്.
ഇടവയിൽ നിന്നും തീരദേശ പാത വഴി കൊല്ലത്തേയ്ക്ക് പോകവേ പൊഴിക്കര ഭാഗത്തു വച്ച് ഇയാൾ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ എതിരേ വന്ന വാൻ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി. പരവൂർ പോലീസ് കേസെടുത്തു വാഹനത്തിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഹയറുന്നീസയാണ് ഷാഹുൽ ഹമീദിന്റെ ഭാര്യ.