അഞ്ചൽ മിഷൻ ആശുപത്രിക്ക് അപൂർവ നേട്ടം
1496046
Friday, January 17, 2025 6:00 AM IST
അഞ്ചൽ: നൂറുവയസുകാരിക്ക് ആൻജിയോപ്ലാസ്റ്റി നടത്തിയ അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിക്ക് അപൂർവ നേട്ടം. ഗുരുതരമായ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ എത്തിച്ച ചണ്ണപ്പേട്ട സ്വദേശിനി ഭവാനിയമ്മയുടെ ജീവനാണ് ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.
പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. ആസാദ് അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ആൻജിയോ പ്ലാസ്റ്റി നടത്തിയത്. നൂറ് വയസായവർക്ക് ആൻജിയോ പ്ലാസ്റ്റി നടത്തുന്നത് അപൂർവമാണ്.
ഡോ. ജയചന്ദ്രൻ, ഡോ. അഫ്സൽ, ഡോ. അശ്വിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. നൂറുവയസുകാരിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാരെയും മറ്റ് സഹപ്രവർത്തകരെയും ആശുപത്രി ഡയറക്ടർ ലില്ലി തോമസ്, അഡ്മിനിസ്ട്രേറ്റർ റെജിൻ തെരേസ് എന്നിവർ അഭിനന്ദിച്ചു.