വിദ്യാര്‍ഥിനിക്ക് വീട് നിർമിച്ചു നൽകി സനാതന ലൈബ്രറി
1496050
Friday, January 17, 2025 6:00 AM IST
അഞ്ചല്‍: മീന്‍കുളം സനാതന ലൈബ്രറിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥിനിയും കലാകാരിയുമായ സംഗീതയ്ക്ക് വീട് നിര്‍മിച്ചു നല്കുന്നു. ലൈബ്രറിയുടെ നേതൃത്വത്തില്‍ സുമനസുകളുടെ കൂടി സഹായത്തോടെ 600 ചതുരശ്രയടിയിലാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. മൂന്നുമാസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയായി. സനാതന സംഗീതം എന്നാണ് വീടിനു നൽകിയ പേര്. വീടിന്റെ താക്കോല്‍ ദാനം 18 ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിക്കും.
സാംസ്കാരിക സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജയിംസ് ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എംപി ഉള്‍പ്പടെ ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ജയിംസ് ഒറ്റപ്ലാക്കൽ,
സെക്രട്ടറി സജീവ് എസ്. പാങ്ങലംകാട്ടിൽ, വൈസ് പ്രസിഡന്റ് പി.ജെ. തോമസ് പള്ളിപ്പുറം, ജോ. സെക്രട്ടറി ജേക്കബ് വെള്ളൂർ, കൺവീനർ ജോണിക്കുട്ടി ഇല്ലിക്കൽ, മൈലം സോമൻ, ഡോ. ജോയി ഫ്രാൻസിസ്, ജെ. ജോസഫ് ഒറ്റപ്ലാക്കൽ, പി.ജെ. ആന്റണി പള്ളിപ്പുറം, ഷീല സുദർശനൻ, ഷീല ബാഹുലേയൻ തുടങ്ങിയവർ പത്രസമ്മേളനത്തില്‍ പെങ്കെടുത്തു.
സമ്മേളനാനന്തരം അവാര്‍ഡ് ദാനം, ആദരിക്കല്‍, കവിയരങ്ങ്, തിരുവാതിര, വില്‍പ്പാട്ട്, ചികില്‍സാ സാഹായ വിതരണം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.