വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ ചു​വ​ട്ടി​ല്‍ നി​ന്നും എ​ക്‌​സൈ​സ് സം​ഘം ക​ഞ്ചാ​വുചെ​ടി ക​ണ്ടെ​ത്തി. മു​ക്കൂ​ന്നൂ​ര്‍ ഊ​ന്നാ​ങ്ക​ലി​ല്‍ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥാ​പി​ച്ചി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ര്‍്ടാ​ങ്കി​ന്‍റെ ട​വ​റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് 76 സെ​ന്‍റീ​മീ​റ്റ​റോ​ളം ഉ​യ​രം വ​രു​ന്ന ക​ഞ്ചാ​വുചെ​ടി ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ല്പ​ന​ക്കെ​ത്തു​വ​രു​മാ​യ പ​ല​രും വ​ന്നു പോ​കാ​റു​ണ്ട​ന്ന് വാ​മ​ന​പു​രം എ​ക്‌​സൈ​സ് അറിയിച്ചു.

സം​ഘ​ത്തി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ക്കു​ക​യും പ്ര​ദേ​ശ​ത്ത് എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ നീ​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കാ​റു​മു​ണ്ടാ​യി​രു​ന്നു.