കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
1495895
Thursday, January 16, 2025 11:49 PM IST
അഞ്ചല്‍ : കിണര്‍ വൃത്തിയാക്കാന്‍ ശ്രമിക്കവേ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. പുനലൂർ ചെമ്മന്തൂര്‍ കാട്ടുവിള വീട്ടില്‍ പ്രിൻസ് (43) ആണ് മരിച്ചത്. അരീപ്ലാച്ചിയിൽ താമസിക്കുന്ന സഹോദരി പ്രീതയുടെ വീട്ടിലെ കിണർ വൃത്തിയാക്കാനാണ് രാവിലെ പ്രിൻസ് പുനലൂരിൽ നിന്നും എത്തിയത്. കിണർ വൃത്തിയാക്കാൻ കിണറ്റിൽ ഇറങ്ങിയ സമയത്ത് കാലുവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുനലൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് പ്രിന്‍സിനെ പുറത്തെടുത്തത്.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത അഞ്ചല്‍ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. പ്രിൻസിന്റെ സഹോദരി പ്രീതയും കുടുംബവും വിദേശത്താണ്. പ്രിൻസ് ആണ് സഹോദരിയുടെ വീട് നോക്കി വന്നിരുന്നത്.