വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
1495779
Thursday, January 16, 2025 6:32 AM IST
അഞ്ചല്‍: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഏരൂര്‍ നേടിയറ വരിക്കോലില്‍ ലക്ഷം വീട്ടില്‍ ഉല്ലാസിനെ (35) യാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ്, എസ്ഐ ശ്രീകുമാര്‍,
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്കുമാര്‍, ബിനു, അസര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കൂടിയത്. അറസ്റ്റ് രേഖപ്പെപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനകള്‍ക്കുശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.