വിമുക്തി ലഹരി വർജന ബോധവത്കരണം നടത്തി
1495776
Thursday, January 16, 2025 6:30 AM IST
ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആന്‍ഡ് ലൈബ്രറി ലഹരി വർജന ബോധവത്കരണ പരിപാടി -വിമുക്തി സംഘടിപ്പിച്ചു. കല്ലുവാതുക്കൽ യുപി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി താലൂക്ക് യൂണിയൻ പ്രതിനിധി എൻ. സതീശൻ നിർവഹിച്ചു.
രക്ഷകർത്താക്കൾക്കായി നടത്തിയ ബോധവത്കരണ ക്ലാസ് ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ്. അനിൽകുമാർ നയിച്ചു. ലൈബ്രറി സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ അധ്യക്ഷനായിരുന്നു. പി.കെ. ശരത്ചന്ദ്രകുറുപ്പ്, ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.