സിപിഎം സംഘാടക സമിതി രൂപീകരിച്ചു
1496065
Friday, January 17, 2025 6:12 AM IST
കൊട്ടിയം: സിപിഎം സംസ്ഥാന സമ്മേളനത്തിനായി ആദിച്ചനല്ലൂരിൽ സംഘാടകസമിതി രൂപീകരിച്ചു. യോഗം ജില്ലാ കമ്മിറ്റി അംഗം എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം. സുഭാഷ് അധ്യക്ഷനായിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി കുമല്ലൂർ, ഏരിയ കമ്മിറ്റിയംഗം എം.എസ്. മധു കുമാർ,
ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അജിത് കുമാർ. ടി. പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ചെയർമാനായി എം. സുഭാഷിനെയും കൺവീനറായി സജി കുമ്മല്ലൂരിനെയും തെരഞ്ഞെടുത്തു.