ഇന്ത്യാസ്റ്റോറി നാടകയാത്ര: സംഘാടക സമിതി രൂപീകരിച്ചു
1495778
Thursday, January 16, 2025 6:30 AM IST
ചാത്തന്നൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യാ സ്റ്റോറി നാടകയാത്രയ്ക്ക് ചാത്തന്നൂരിൽ സ്വീകരണം നൽകാൻ സംഘാടക സമിതി രൂപീകരിച്ചു. സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾ മുഖ്യപ്രമേയമാക്കി തയാറാക്കിയ നാടകമാണ് ഇന്ത്യാ സ്റ്റോറി.
ചാത്തന്നൂർ പബ്ളിക്ക് ലൈബ്രറി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പരിഷത്ത് ചാത്തന്നൂർ മേഖലാ പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ ഉദ്ഘാടനം നിർവഹിച്ചു.
പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം ജി. രാജശേഖരൻ, ജില്ലാ സെക്രട്ടറി എൻ. മോഹനൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ, കെ.കെ. നിസാർ, ജില്ലാ പ്രസിഡന്റ് കെ. പ്രസാദ്. മേഖലാ സെക്രട്ടറി എസ്. ശ്രീകുമാർ, യൂണിറ്റ് സെക്രട്ടറി ജിനിൽ പ്രസാദ്, പ്രസിഡന്റ് സുബിൻ. എസ്. ബാബുഎന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ ചെയർമാനും സുബിൻ. എസ്.ബാബു ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.