നവീകരിച്ച സബ് ജയില്‍ റോഡ് നാടിന് സമര്‍പ്പിച്ചു
1496064
Friday, January 17, 2025 6:12 AM IST
കൊല്ലം: കൊട്ടാരക്കരയില്‍ നവീകരിച്ച സബ് ജയില്‍ റോഡ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നാടിന് സമര്‍പ്പിച്ചു. ഇടുങ്ങിയ റോഡിന്റെ വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്താണ് നവീകരണം പൂര്‍ത്തിയാക്കിയത്.
ബൈപ്പാസിന് തുല്യമായ രീതിയിലാണ് റോഡ് നവീകരിച്ചതെന്നും കൊട്ടാരക്കരയുടെഗതാഗത കുരുക്ക് കുറയ്ക്കാന്‍ റോഡ് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
എംസി റോഡിനെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. നഗരസഭയുടെ 7.5 ലക്ഷം ചെലവിലാണ് നവീകരിച്ചത്.
കൊട്ടാരക്കര നഗരസഭാ ചെയര്മാന് എസ്.ആര്. രമേശ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.