കൊ​ട്ടാ​ര​ക്ക​ര: സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​വും പു​തി​യ ചു​റ്റു​മ​തി​ലും പ്ര​വേ​ശ​ന ക​വാ​ട​വും മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് 32 ല​ക്ഷം ചെ​ല​വി​ലാ​ണ് ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ച്ച​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ന്‍റെ ഭാ​ഗ​ത്ത് 18 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ചു​റ്റു​മ​തി​ലും പ്ര​വേ​ശ​ന ക​വാ​ട​വും പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ്‌​കൂ​ളി​നു മു​ന്നി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും പ്ര​ഥ​മ പ​രി​ഗ​ണ​ന​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ സ്‌​കൂ​ളി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യം ഉ​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന് മ​റ്റും ഉ​ള്‍​പ്പെ​ടെ എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് ര​ണ്ടു കോ​ടി അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ​സ്.​ആ​ര്‍ ര​മേ​ശ് അ​ധ്യ​ക്ഷ​നാ​യി. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വ​ന​ജ രാ​ജീ​വ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ഡ്വ. കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മേ​നോ​ന്‍, ഫൈ​സ​ല്‍ ബ​ഷീ​ര്‍, മി​നി കു​മാ​രി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​രു​ണ്‍ കാ​ടാ​ക്കു​ളം,

അ​നി​ത ഗോ​പ​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി . ​വേ​ണു​ഗോ​പാ​ല്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. റോ​ഷ​ന്‍, മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് ജ്യോ​തി മ​റി​യം ജോ​ണ്‍, എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ൽ ആ​ര്‍. പ്ര​ദീ​പ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി. ​ശ​ശി​ധ​ര​ന്‍ പി​ള്ള, പ്രി​ന്‍​സി​പ്പ​ല്‍ ബി.​ടി. ഷൈ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.