സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു
1496062
Friday, January 17, 2025 6:11 AM IST
കൊല്ലം: മണ്ണിന്റെ ഘടനയും ജൈവാംശവുമെല്ലാം ശാസ്ത്രീയമായി പരിശോധിച്ച് അനുയോജ്യമായ കൃഷി ചെയ്യാനും ആവശ്യത്തിന് മാത്രം വളപ്രയോഗം നടത്താനും കര്‍ഷകരെ സഹായിക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണത്തിന് ജില്ലയില്‍ തുടക്കം.
കൃഷി വകുപ്പാണ് കാര്‍ഡ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ 2024-25 വര്‍ഷം 5,800 മണ്ണ് സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 5,150 സാമ്പിളുകളുടെ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണത്തിന് തയാറായി.
ആദ്യഘട്ട വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. ജില്ലാ മണ്ണ് പരിശോധനാ ലാബിന് ലഭിച്ച നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (എന്‍എബിഎല്‍) സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനവും നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജേഷ് അധ്യക്ഷനായി. ‘ആത്മ' പ്രോജക്ട് ഡയറക്ടര്‍ ഗീത, അസി. സോയില്‍ കെമിസ്റ്റ് ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. രഞ്ജന്‍ ബോധവത്കരണ ക്ലാസെടുത്തു.