സൈനികായുധങ്ങളുടെ പ്രദർശനങ്ങൾക്ക് വേദിയായി കനകക്കുന്ന്
1495373
Wednesday, January 15, 2025 6:26 AM IST
തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തിന്റെ ആധുനീക ആയുധങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി സൈനിക ദിനാഘോഷത്തോട് അനുബന്ധിച്ച് ആണ് ദക്ഷിണ ആർമി കമാൻഡിന്റെ നേതൃത്വത്തിൽ പാങ്ങോട് സൈനീക കേന്ദ്രം കനകക്കുന്നിൽ ആയുധ പ്രദർശനം ഒരുക്കിയത്. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയുടെയും അർപ്പണബോധത്തിന്റെയും പാരന്പര്യത്തിന്റെയും ആകർഷകമായ പ്രദർശനമാണ് ഒരുക്കിയത് .
ഇന്ത്യൻ ആർമിയുടെ സാങ്കേതിക മുന്നേറ്റങ്ങളും പ്രവർത്തന ശേഷിയും ഉയർത്തിക്കാട്ടുന്ന ആയുധങ്ങളുടെയും, യുദ്ധ സാമഗ്രികളുടെയും പ്രദർശനമായിരുന്നു ശ്രദ്ധേയം. അത്യാധുനിക സൈനിക ഉപകരണങ്ങൾ വളരെ അടുത്ത് കാണാനും പരിചപ്പെടാനും സന്ദർശകർക്ക് അവസരമൊരുങ്ങി.
ഇന്ത്യൻ ആർമിയുടെ സംഗീതജ്ഞർ അവതരിപ്പിച്ച പൈപ്പ് ബാൻഡിന്റെ പ്രകടനവും നടത്തി. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ പ്രദർശനം വീക്ഷിക്കുകയും, സദസുമായി സംവാദം നടത്തുകയും ചെയ്തു. വിദ്യാർഥികളും വിമുക്തഭട·ാരുംപൊതുജനങ്ങളും പ്രദർശനം കാണാനായി എത്തി. വൈകുന്നേരം അഞ്ചു മുതലായിരുന്നു പ്രദർശനം