ജെ. അലക്സാണ്ടർ ബഹുമുഖ പ്രതിഭ: വിഷ്ണുനാഥ്
1496061
Friday, January 17, 2025 6:11 AM IST
കൊല്ലം: കർണാടക മുൻ ചീഫ് സെക്രട്ടറിയും മുൻമന്ത്രിയുമായിരുന്ന ഡോ. ജെ. അലക്സാണ്ടർ ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. കർണാടകയുടെ വികസനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു ജെ. അലക്സാണ്ടറെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഡോ. ജെ. അലക്സാണ്ടറിന്റെ മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഡോ. ജെ. അലക്സാണ്ടർ സ്റ്റഡി സെന്റർ കൊല്ലത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ജെ. അ ലക്സാണ്ടർ സ് റ്റഡി സെന്റർ രക്ഷാധികാരി ഫാ. ജോളി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൊല്ലം രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബിനു തോമസ്, കേരള ബാങ്ക് ഡയറക്ടർ അഡ്വ.ജി. ലാലു, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ് കുമാർ, നന്മമരം ഗ്ലോബൽഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ ജേക്കബ് എസ്. മുണ്ടപ്പുളം,
ചവറ ആർട്സ് സൊസൈറ്റി പ്രസിഡന്റ് ചവറ ഹരീഷ് കുമാർ, സാമൂഹിക പ്രവർത്തകൻ ആർ. പ്രകാശൻ പിള്ള, രാജീവ് ഗാന്ധി സാംസ്കാരിക സമിതി പ്രസിഡന്റ് സജീവ് പരിശവിള, കേരള സൗഹൃദ വേദി സംസ്ഥാന ജനറൽ സെക്രട്ടറി സാബു ബെനഡിക്ട് എന്നിവർ പ്രസംഗിച്ചു.
ഡോ. ജി.എ. ജോർജ്, എസ്. ഷാനവാസ്, ബാബുരാജൻ, സിനു പി. ജോൺസൺ, ശോഭന ദേവി, ഡോ. ശാന്തകുമാർ ,അനിൽ ആഴവീട്, മേരി തെരേസ, ഡോ. സാഗർ ടി. തേവലപ്പുറം എന്നിവരെ ഡോ. ജെ. അലക്സാണ്ടർ പുരസ്കാരം നൽകി ആദരിച്ചു.