ആശാൻ കൃതികളിലെ ഗുരുദേവ ദർശനം: സെമിനാർ നടത്തി
1496051
Friday, January 17, 2025 6:00 AM IST
ചാത്തന്നൂർ: ആശാൻ കൃതികളിലെ ഗുരുദേവ ദർശനം എന്ന വിഷയത്തിൽ ചാത്തന്നൂർ സിറ്റിസൺസ് ഫോറം സെമിനാർ നടത്തി. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ സെമിനാർ ഉദ്ഘാടനം ചെയ്തു. സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ അധ്യക്ഷനായിരുന്നു. മുരുകൻ പാറശേരി പ്രബന്ധം അവതരിപ്പിച്ചു. എൻ. ഷണ്മുഖ ദാസ് മോഡറേറ്ററായിരുന്നു.
കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജി. നിർമൽകുമാർ, ബി വൈറ്റ് ഡയറക്ടർ ജോൺസ്. കെ.ലൂക്കോസ് എന്നിവരെ ആദരിച്ചു.
ചാത്തന്നൂർ വിജയനാഥ്, ഡി. സുധീന്ദ്രബാബു, ഡി. ഗിരികുമാർ, മാമ്പള്ളി. ജി.ആർ. രഘുനാഥൻ, ഷാജി ചെറിയാൻ, വി. വിജയമോഹനൻ, അഡ്വ. എസ്. തുളസീധരൻ, ശ്രീകുമാർ പ്ലക്കാട്, ജെ. ഉണ്ണിക്കുറുപ്പ്, ബി. മധുകുമാർ, ഭൂമിക്കാരൻ ,അഡ്വ. കെ. പത്മ, കെ.സി. ജേക്കബ്, ബി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. തീർഥയുടെ ആശാൻ കൃതികളുടെ ആലാപനവും നടന്നു.