നീണ്ടകരപള്ളി തിരുനാളിന് തുടക്കമായി
1496060
Friday, January 17, 2025 6:11 AM IST
ചവറ: നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ പാദുകാവൽ കൊൺഫ്രിയ തിരുനാളിന് ഇടവക വികാരി ഫാ. റോൾഡൻ ജേക്കബ് കൊടിയേറ്റി.സമാരംഭ സമൂഹദിവ്യബലിയിൽ ഫാ. ജോസഫ് ജോൺ വചന പ്രഘോഷണം നടത്തി.
തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും ജപമാല, ദിവ്യബലി, വചനസന്ദേശം, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. 20 ന് രാവിലെ 9. 30 ന് പ്രത്യാശയുടെ ഭവനം ആശീർവാദം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിക്കും.
22 ന് ജൂബിലി കുരിശ് ആരാധന, കുരിശ് പ്രയാണം. 23 ന് ഇലക് ത്തോർ പ്രദക്ഷിണം, സന്തമേശ. 25 ന് വൈകുന്നേരം തിരുസ്വരൂപ പ്രദക്ഷണം, 26 ന് രാവിലെ ഒന്പതിന് തിരുനാൾ സമാപന സമൂഹദിവ്യബലി, കൊടിയിറക്ക്.