കമലദളം അവാർഡ് ഡോ. വെള്ളിമൺ നെൽസന്
1496063
Friday, January 17, 2025 6:11 AM IST
കുണ്ടറ: 2024 ലെ കമലദളം അവാർഡിന് ഡോ. വെള്ളിമൺ നെൽസൺ അർഹനായി. സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.15000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
19 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ എൻ.എൻ ലാലു അധ്യക്ഷത വഹിക്കും. യോഗം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി പുരസ്കാരം സമ്മാനിക്കും. പന്ന്യൻ രവീന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുക്കും. കൊല്ലം മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ അനുഗ്രഹ പ്രഭാഷണം നടത്തും.
റിട്ട. ജില്ലാ ജഡ്ജ് പി.എൻ. വിജയകുമാർ, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. പി. ചന്ദ്രമോഹൻ, അസ്ഥി രോഗ വിദഗ്ധൻ ഡോ. വി. അനിൽകുമാർ, പ്രഫ. ജി. മോഹൻദാസ്, മഹാത്മാഗാന്ധി സർവകലാശാല മുൻ രജിസ്ട്രാർ കെ. സാബു കുട്ടൻ, ഡോ. പി. പുരുഷോത്തമൻ, നീലേശ്വരം സദാശിവൻ, ഡോ. വെള്ളിമൺ നെൽസൻ എന്നിവർ പ്രസംഗിക്കും.