മുളവന ഇഎസ്ഐയുടെ ശോച്യാവസ്ഥ പരിഹരിക്കണം: സിപിഐ
1495772
Thursday, January 16, 2025 6:30 AM IST
കുണ്ടറ: നൂറുകണക്കിന് തൊഴിലാളികളുടെ ആശ്രയകേന്ദ്രമായ മുളവന ഇഎസ്ഐ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സിപിഐ ചൊക്കൻകുഴി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഇഎസ്ഐയുടെ പ്രവർത്തനം വിപുലമാക്കണം.
കാടുമൂടി കിടക്കുന്ന ആശുപത്രിയും പരിസരവും പാമ്പുകളുടേയും നായ്ക്കളുടേയും മദ്യപാനികളുടേയും സങ്കേതമായി മാറിയിരിക്കുന്നു. അത്യാവശ്യത്തിനുപോലും ഡോക്ടർമാരില്ല. സ്റ്റാഫുകളുടെ എണ്ണം വളരെ കുറവാണ്. ജീവനക്കാരുടെ ക്വാട്ടേഴ്സുകൾ തകർന്നു വീഴാറായി. ലക്ഷങ്ങൾ മുടക്കി പണിതീർത്ത ആശുപത്രി പ്രവർത്തന ക്ഷമമാക്കണമെന്ന് സിപിഐ ചൊക്കംകുഴി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ടി.പി. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സിപിഐ ജില്ലാ കൗൺസിൽ അംഗം എ ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. പേരയം ലോക്കൽ കമ്മിറ്റി സെക്രട്ടറി സോണി വി. പള്ളം , ടി. ശ്രീകണ്ഠൻ നായർ, ചെറിയാൻ കോശി, എം. ഐസക്ക് കുട്ടി, കെ.കെ .തോമസ് കുട്ടി,അലക്സ് സിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.