മൂർത്തിക്കാവ് - മനക്കരക്കാവ് റോഡിൽ നിർമാണം തുടങ്ങി
1495774
Thursday, January 16, 2025 6:30 AM IST
കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ മൂർത്തിക്കാവ്- മനക്കരക്കാവ് റോഡിൽ കൂടുതൽ താഴ്ചയുള്ള ഭാഗത്ത് നിർമാണ ജോലികൾ തുടങ്ങി. ഇവിടെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ച ശേഷം മറുവശത്തെ നിർമാണവും നടത്തും. ഇരുവശവും ബലപ്പെടുത്തിയിട്ട് തകർന്ന ഭാഗം റീ ടാറിംഗ് നടത്തും.
ഒക്ടോബർ 23 ന് ഉച്ചയോടെയാണ് റോഡിന്റെ കുറുമ്പാലൂർ പട്ടാഴിവിള ഭാഗത്തെ ഇരുവശവും ഇടിഞ്ഞുതാഴ്ന്നതോടെ ഗതാഗതം നിർത്തി വച്ചത്. സ്കൂൾ ബസുകളടക്കം വലിയ വാഹനങ്ങൾക്ക് യാത്രാവിലക്കുണ്ടായി. പരിഹാര സംവിധാനം ഉണ്ടാകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടനൽകിയിരുന്നു.