സൗദാമിനിക്ക് ഗാന്ധിഭവനില്‍ തണലൊരുക്കി
1495765
Thursday, January 16, 2025 6:19 AM IST
പത്തനാപുരം: എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്ത സൗദാമിനിക്ക് ഗാന്ധിഭവനില്‍ അഭയമൊരുക്കി. തിരുവനന്തപുരം പൂജപ്പുര അമ്പാടിയില്‍ സൗദാമിനി (74) അമ്മയെയാണ് എംഎല്‍എ മുന്‍കൈയെടുത്ത് ഗാന്ധിഭവനിൽ എത്തിച്ചത്.
സൗദാമിനിക്ക് രണ്ട് ആണ്മക്കളായിരുന്നു. ഭര്‍ത്താവ് മോഹനന് നായര്‍ ലഹരിക്ക് അടിമയായിരുന്നു. വാഹനാപകടത്തിൽ മകൻ അശോകന് മരിച്ചു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും മരിച്ചു. മകൻ ശിവകുമാർ നിയന്ത്രണമില്ലാതെ ജീവിച്ചതിനാൽ മകനെ വിവാഹം കഴിപ്പിച്ചു. ഇതിനിടെ മകൻ ലഹരിക്ക് അടിമപ്പെട്ടു.
ഇതിനിടെ സൗദാമിനിയുടെ കാല് ഒടിഞ്ഞു. കാലില്‍ കമ്പി ഇട്ടതോടെ പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ പോലും നടത്താൻ സാധിക്കാത്ത അവസ്ഥയിലായി. മരുമകളുടെ ഉപദ്രവങ്ങള്‍ സഹിക്കാൻ കഴിയാതെ സഹോദരിയുടെ വീട്ടിലേക്കു പോയി. അവിടെ നാലുവര്‍ഷം കഴിഞ്ഞു.
പി.എസ്. സുപാൽ എംഎല്‍എയെ അറിയിച്ചു. തുടർന്നാണ് ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജനെ അറിയിച്ചത്. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്, വൈസ് ചെയര്മാന് പി .എസ് .അമല്‍രാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മോഹനന്, കൗണ്‍സിലര്‍മാര്‍ തുടങ്ങി ഗാന്ധിഭവന് അധികൃതരുടെ നേതൃത്വത്തില്‍ സൗദാമിനി അമ്മയെ ഗാന്ധിഭവനില്‍ എത്തിച്ചു.
ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി നിര്‍മിച്ചു നല്കിയ കെട്ടിടത്തിലാണ് സൗദാമിനി അമ്മയ്ക്ക് താമസസൗകര്യം ഒരുക്കിയത്.