കാക്കോട്ടുമൂല സ്കൂളിൽ മാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1495761
Thursday, January 16, 2025 6:19 AM IST
കൊല്ലം: വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്റെ ഭാഗമായി കാക്കോട്ടുമൂല സ്കൂളിൽ മയ്യനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുമ്പൂർമൂഴി മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. മാലിന്യമുക്ത നവ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്ഥാപിച്ചത്. മാലിന്യ സംസ്കരണ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ഷീലജ, ക്ഷേമകാര്യ സമിതി ചെയർമാൻ സജീർ, പഞ്ചായത്ത് മെമ്പർ സുനിൽകുമാർ, പിടിഎ പ്രസിഡന്റ് അജയകുമാർ,
എസ്എംസി ചെയർമാൻ ഉദയകുമാർ, എസ്ആർ ജി. കൺവീനർ ഡോ. ദിനേശ് സീനിയർ അധ്യാപകൻ എസ്. മനോജ്, പ്രഥമാധ്യാപകൻ ഗ്രഡിസൺ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അജിത്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ റീജ എന്നിവർ പ്രവർത്തന രീതി വിശദീകരിച്ചു.