ഇടത്തറ മുഹമ്മദൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അവാർഡ് ഏറ്റുവാങ്ങി
1495377
Wednesday, January 15, 2025 6:26 AM IST
പത്തനാപുരം: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ 2023- 2024 വർഷത്തെ സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു. കൊല്ലം ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് ഇടത്തറ മുഹമ്മദൻ ഗവ. ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു. ജില്ലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് സ്കൂളിലെ അധ്യാപകൻ ബാബുരാജിനു ലഭിച്ചു.
കൊല്ലം ടികെഎം എൻജിനീയറിംഗ് കോളേജിൽ നടന്ന വർണാഭമായ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, മന്ത്രി ചിഞ്ചു റാണി എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. സ്കൂളിനു വേണ്ടി പ്രിൻസിപ്പൽ ജോസഫ് ജോർജ് കെ, ബാബുരാജ്, സന്തോഷ് കുമാർ, എൻഎസ്എസ് വോളണ്ടിയർ ലീഡർ മുഹമ്മദ് നസീബ് എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.