കൊയ്ലോൺ ഫുട്ബോൾ അക്കാദമി ആരോഗ്യബോധവത്കരണ ക്യാമ്പ് നടത്തി
1496058
Friday, January 17, 2025 6:11 AM IST
കൊല്ലം: വാമോസ് ക്ലബ് ടർഫിൽ നടന്ന ഹെൽത്ത് അവയർനസ് ക്യാമ്പിൽ കുണ്ടറ കെജിവിജി ഫുട്ബോൾ അക്കാദമിയിലേയും കുണ്ടറ കെഎസ്എഫ്എയിലേയും നൂറോളം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
ഇന്ത്യൻ ഫുട്ബോൾ മുൻ താരവും കൊയിലോൺ ഫുട്ബോൾ അക്കാഡമി ചെയർമാനുമായ സിയാദ് ലത്തീഫ് ഹെൽത്ത് അവയർനസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൊല്ലം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ.രാമഭദ്രൻ കുട്ടികൾക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകി.
ചടങ്ങിൽ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡന്റ് ഷിബു റാവുത്തർ, ക്യുഎഫ്എ ജോ. സെക്രട്ടറി ഫിർദൗസ്, കൊട്ടിയം റോട്ടറി ക്ലബ് സെക്രട്ടറി രാജൻ കൈനോസ്, ഗോപകുമാർ, ഹഷീർ, ഷാജി, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
സീനിയർ ഫുട്ബോൾ പരിശീലകൻ തങ്കച്ചന്റെ നേതൃത്വത്തിൽ അണ്ടർ 13 വയസ് വിഭാഗത്തിൽ മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് പരിശീലനത്തിന് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കെന്നത്ത് ഗോമസ്, ബിന്ദു ഗോമസ്, ഗ്രേസി, കെ.എസ്. മണി എന്നിവർ തുടങ്ങിയവർ പങ്കെടുത്തു.