ചാത്തന്നൂർ പഞ്ചായത്ത് വാർഡുകളിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു
1495773
Thursday, January 16, 2025 6:30 AM IST
ചാത്തന്നൂർ: വാർധക്യത്തിന്റെ ഒറ്റപ്പെടലുകൾ ഉൾപ്പടെ വിവിധങ്ങളായ മാനസിക വെല്ലുവിളികളാൽ ജീവിതം തകർന്നടിയുന്ന വയോജനങ്ങൾക്ക് താങ്ങും തണലുമായി സർക്കാരിന്റെ നൂതന പദ്ധതികളിലൂടെ ചാത്തന്നൂർ പഞ്ചായത്ത്പ്രവർത്തന രംഗത്ത്. എല്ലാവാർഡുകളിലും അയൽക്കൂട്ടായ്മകൾ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. കാരംകോട് വാർഡിൽ ചേർന്ന വയോജന കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിന്ധു ഉദയൻ അധ്യക്ഷയായിരുന്നു.
കില റിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ് പദ്ധതിയുടെ പ്രവർത്തനത്തെ ക്കുറിച്ച് ക്ലാസെടുത്തു. വാർഡുകളിൽ വയോജന അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് അഞ്ചും ആറും ഗ്രൂപ്പുകളാക്കി 59 വയസിന്ന്മേൽ പ്രായമുള്ള എല്ലാവരേയും ഉൾക്കെള്ളിച്ച വാർഡ് തല കമ്മറ്റിക്ക് രൂപം കൊടുത്തു.
പഞ്ചായത്തിലെ 18 വാർഡുകളേയും ഏകോപിപ്പിച്ച് പഞ്ചായത്ത് തല വയോജന കൂടായ്മയുടെ സംഘടനാതല ഉദ്ഘാടനവും പ്രവർത്തനങ്ങളുടെ സമ്പൂർണത പ്രഖ്യാപനവും ഫെബ്രുവരി 28 നകം നടത്തും. കാരംകോട് വാർഡിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർ പേഴ്സ്ൺ ഇന്ദിര, വാർഡ് തല ഫാക്കൽറ്റിമാരായ ആർ. അബി, സിനി അജയൻ, നിർമല വർഗീസ്, കലാ ജയൻ, അജിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.
വാർഡ്തല അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ, വാർഡിലെ വയോജനങ്ങൾ എന്നിവർ സംബന്ധിച്ചു. വയോജന കൂട്ടായ്മയിൽ പുരുഷമാർക്കൊപ്പം സ്ത്രീകൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കും.