പാലിയേറ്റീവ് കുടുംബ സംഗമം
1495768
Thursday, January 16, 2025 6:19 AM IST
അഞ്ചൽ: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചൽ സിഎച്ച്സി പരിധിയിലെ സെക്കൻഡറി പാലിയേറ്റീവ് കുടുംബ സംഗമവും ട്രീറ്റ്മെന്റ് സപ്പോർട്ടിംഗ് യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും നടത്തി.
അഞ്ചൽ വൈറ്റ് പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അധ്യക്ഷത വഹിച്ചു. ട്രീറ്റ്മെന്റ് സപ്പോർട്ടിംഗ് യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ജോസ്, പഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം സി. അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ. കോമള കുമാർ, എസ്. മായാകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി. അശോക് കുമാർ,
റെജി ഉമ്മൻ, ഇ.കെ.സുധീർ, എം. മനീഷ്, റീന ഷാജഹാൻ, കീർത്തി പ്രശാന്ത്, ആനന്ദ് ഭവൻ സെൻട്രൽ സ്കൂൾ മനേജർ സുരേന്ദ്രൻ, കാരുണ്യ കുട്ടായ്മ ഭാരവാഹികളായ സുനിൽകുമാർ, മൊയ്തു അഞ്ചൽ, ഡോ. പി.എൽ. സാബു എന്നിവർ പ്രസംഗിച്ചു.
സംഗമത്തോടനുബന്ധിച്ച് പാലിയേറ്റീവ് പരിചരണ ഉപകരണ വിതരണം, ഭക്ഷ്യ കിറ്റുകളുടെ വിതരണം, അനുമോദനം, വിവിധ കലാ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.