മിലിട്ടറി കാന്റീൻ മാനേജർക്ക് എതിരെ പ്രതിഷേധം
1495767
Thursday, January 16, 2025 6:19 AM IST
കൊട്ടാരക്കര: വെറ്ററൻസ് ഡേയുമായി അനുബന്ധിച്ച് ഒരു വിമുക്തഭട സംഘടനയെ മാത്രം ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിച്ചതിൽ അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാന്റീനുള്ളിൽ പ്രതിഷേധിച്ചു.
കാന്റീൻ മാനേജരെ കാബിനുള്ളിൽ പ്രതിഷേധക്കാർ തടയുകയും തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മധു വട്ടവിളയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വെറ്ററൻസ് ഡേയുമായി ഉണ്ടായ പിഴവിൽ മാനേജർ ഖേദപ്രകടിപ്പിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
ജില്ല പ്രസിഡന്റ് അശോക് കുമാർ തുഷാര, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഇഞ്ചക്കാട് വാസുദേവൻപിള്ള, ശ്രീപ്രകാശ്, സുകുമാരൻനായർ, യതീന്ദ്രദാസ്, സുകുമാരപിള്ള, ശിവശങ്കരപ്പിള്ള, മുരളീധരൻ പിള്ള, രവീന്ദ്രൻ പിള്ളഎന്നിവർ നേതൃത്വം നൽകി. യൂണീറ്റ് ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു.