സംഗീത നാടക അക്കാദമി സംഗീതോത്സം നാളെ
1496055
Friday, January 17, 2025 6:11 AM IST
കൊല്ലം: സംഗീത നാടക അക്കാദമി സംഗീതോത്സവം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. അനുബന്ധമായി നടത്തുന്ന കലാവിരുന്ന് മൂന്നിന് ആരംഭിക്കും. കൊല്ലം സജികുമാർ നയിക്കുന്ന സംഘ കീർത്തനാലാപം, സിദ്ധാർഥ ഫൗണ്ടേഷൻ കൊയർ ഗ്രൂപ്പിന്റെ ഗാനാലാപനം,
അമ്പലപ്പുഴ പ്രദീപ് റാംജി നയിക്കുന്ന സംഘ വയലിൻ കച്ചേരി, ഡോ. ആശ്രാമം ഉണ്ണികൃഷ്ണൻ നയിക്കുന്ന സംഘഗാനാലാപം, ഭാമിനി കലാലയത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങൾ ഇവയാണ് കലാവിരുന്നിലെ ഇനങ്ങൾ. തുടർന്നുള്ള സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
കേരള സംഗീത നാടക അക്കാദമി അംഗവും ജില്ലാ കലാകേന്ദ്ര സമിതി പ്രസിഡന്റുമായ ഡോ. വസന്തകുമാർ സാംബശിവൻ അധ്യക്ഷത വഹിക്കും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യ അതിഥിയായിരിക്കും.
ജില്ലാ പ്രസിഡന്റ് പി.കെ. ഗോപൻ മുഖ്യ പ്രഭാഷണം ചെയ്യും. അക്കാദമി അംഗം ചിറക്കര സലിംകുമാർ, അക്കാദമി അംഗം ആനയടി പ്രസാദ്, ജില്ലാ കേന്ദ്ര കലാസമിതി സെക്രട്ടറി സുരേഷ് സിദ്ധാർഥ എന്നിവർ പ്രസംഗിക്കും. തുടർന്ന് വൈകുന്നേരം ആറുമുതൽ ദേവൻ അന്തിക്കാട് നയിക്കുന്ന സംഗീത സദസ്.