സി.എം. സ്റ്റീഫൻ അനുസ്മരണം നടത്തി
1496059
Friday, January 17, 2025 6:11 AM IST
കൊല്ലം: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം മികച്ച പ്രവർത്തനം നടത്തിയ നേതാവാണ് സി.എം. സ്റ്റീഫനെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. സി.എം. സ്റ്റീഫന്റെ 41-ാമത് ചരമ വാർഷിക ദിനം ഡിസിസിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാക്കളായ എസ്. വിപിനചന്ദ്രൻ, എസ്. ശ്രീകുമാർ, ആദിക്കാട് മധു, വാര്യത്ത് മോഹൻ, ബി. ശങ്കരനാരായണപിള്ള, നൗഷാദ്, ജസ്റ്റിൻ കണ്ടച്ചിറ, യഹിയ, ചവറ ഹരീഷ് തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.