സിഎംപി പാർട്ടി കോൺഗ്രസ് ലോഗോ പ്രകാശിപ്പിച്ചു
1495360
Wednesday, January 15, 2025 6:19 AM IST
തിരുവനന്തപുരം: സിഎംപി 12-ാം പാർട്ടി കോൺഗ്രസിന്റെ ലോഗോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം.വി. രാജേഷ് കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രകാശിപ്പിച്ചു.
സിഎംപി സംസ്ഥാന സെകട്ടറി സഖീഷ്ബാബു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആറ്റൂർ ശരച്ചന്ദ്രൻ, ടി.എസ്. സതീഷ്കുമാർ, ജോയ് വർഗീസ്,
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീകണ്ഠൻ നായർ, ആശ്രാമം സുനിൽകുമാർ, പി. വിജയബാബു, ദീപു പട്ടം, അൻവർജാൻ, രാമചന്ദ്രൻ കടകംപള്ളി, ആർ. നന്ദകുമാർ, ട്രഷറർ ആർ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.